കെയ്റോ സമാധാന ഉച്ചകോടിയില്‍ അമീര്‍ പങ്കെടുത്തു

ദോഹ: ഈജിപ്തിലെ കെയ്റോ നഗരത്തില്‍ ഇന്നലെ നടന്ന കെയ്റോ സമാധാന ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ഗസ്സയിലെ അതിഗുരുതരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ഉച്ചകോടിക്ക് വമ്പിച്ച പ്രാധാന്യമുണ്ട് ഉച്ചകോടിയില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, ഖത്തറിന്റെ ഔദ്യോഗിക പ്രതിനിധി സംഘവും പങ്കെടുത്തു.