മഴയത്ത് സുരക്ഷിതമായി വാഹനമോടിക്കുന്നതിന് നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

അമാനുല്ല വടക്കാങ്ങര
ദോഹ. മഴയത്ത് സുരക്ഷിതമായി വാഹനമോടിക്കുന്നതിന് നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കുക, നിങ്ങളുടെ ലെയ്‌നില്‍ തുടരുക, ഓവര്‍ടേക്ക് ചെയ്യുന്നത് ഒഴിവാക്കുക, പോസ്റ്റുചെയ്ത പരിധിയേക്കാള്‍ കുറഞ്ഞ വേഗത ഉപയോഗിക്കുക, പെട്ടെന്ന് ബ്രേക്കിംഗ് ഒഴിവാക്കുക, വെള്ളം കവിഞ്ഞൊഴുകുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നിവയാണ് മഴയത്ത് വാഹനമോടിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.