Uncategorized

കള്‍ച്ചറല്‍ ഫോറം ജില്ലാ കൗണ്‍സില്‍ മീറ്റുകള്‍ സമാപിച്ചു

ദോഹ : കള്‍ച്ചറല്‍ ഫോറം സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ലാ കൗണ്‍സില്‍ മീറ്റുകള്‍ക്ക് ആവേശകരമായ പരിസമാപ്തി. പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനും ദ്വിവര്‍ഷ പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്കുമായാണ് കൗണ്‍സിലുകള്‍ വിളിച്ച് ചേര്‍ത്തത്.

കോഴിക്കോട് ജില്ലാ കൗണ്‍സില്‍ കള്‍ച്ചറല്‍ ഫോറം ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. താജ് ആലുവ ഉദ്ഘാടനം ചെയ്തു. സാമൂഹിക വിഭജനത്തിനും വിദ്വേഷ രാഷ്ട്രീയത്തിനുതിരെ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ. താജ് ആലുവ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍, ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

മലപ്പുറം ജില്ലാ കൗണ്‍സില്‍ ഉപദേശക സമിതിയംഗം റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് മുനീഷ് എ.സി, മലപ്പുറം ജില്ലാ പ്രസിഡണ്ട് റഷീദലി, വൈസ് പ്രസീഡണ്ട് ആരിഫ് അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് സജ്‌ന സാക്കി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ഷുഐബ് അബ്ദുറഹ്‌മാന്‍, ജനറല്‍ സെക്രട്ടറി ആസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

എറണാകുളം ജില്ലാ കൗണ്‍സില്‍ സംസ്ഥാന കമ്മറ്റിയംഗം ഷരീഫ് ചിറക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം ഫൈസല്‍ എടവനക്കാട്, ജില്ലാ പ്രസിഡണ്ട് അഫ്‌സല്‍ ടി.എ, ജനറല്‍ സെക്രട്ടറി അജ്മല്‍ സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.

തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം ഇദ്രീസ് ഷാഫി, ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ വാഹദ്, ജനറല്‍ സെക്രട്ടറി നിഹാസ് എറിയാട് തുടങ്ങിയവര്‍ സംസാരിച്ചു. മറ്റു ജില്ലാ കൗണ്‍സിലുകള്‍ കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് മുനീഷ് എ.സി, വൈസ് പ്രസിഡണ്ടുമാരായ ഷാനവാസ് ഖാലിദ്, ചന്ദ്ര മോഹന്‍, സജ്‌ന സാക്കി, ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, മുബാറക് കെ.ടി, ഇദ്രീസ് ഷാഫി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സാദിഖ് ചെന്നാടന്‍, ഷരീഫ് ചിറക്കല്‍, അനസ് ജമാല്, അനീസ് മാള തുടങ്ങിയവര്‍ ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. കൗണ്‍സില്‍ മീറ്റിനോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യവും നടന്നു.

Related Articles

Back to top button
error: Content is protected !!