Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ഫൗണ്ടേഷന്റെ ലേഡീസ് നൈറ്റ് നവംബര്‍ 14, 15, തീയതികളില്‍ ഓക്സിജന്‍ പാര്‍ക്കില്‍

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ ലേഡീസ് നൈറ്റ് നവംബര്‍ 14, 15, തീയതികളില്‍ ഓക്സിജന്‍ പാര്‍ക്കില്‍ നടക്കും. വെണ്ടര്‍മാര്‍ തങ്ങളുടെ പങ്കാളിത്ത ഫീസ് ഫലസ്തീനിയന്‍ ജനതക്കായി സംഭാവന ചെയ്യും.

വൈകുന്നേരം 6 മുതല്‍ 10 വരെ നടക്കുന്ന ലേഡീസ് നൈറ്റിന്റെ ഭാഗമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും, സുംബ, കിക്ക്ബോക്സിംഗ്, എച്ച്ഐഐടി സെഷനുകള്‍, സംഘടിത 3 കിലോമീറ്റര്‍ ഓട്ടം തുടങ്ങി സ്പോര്‍ട്സ്, വെല്‍നസ് പരിപാടികള്‍ നടക്കും.വിവിധ തരം ഭക്ഷ്യ വിഭവങ്ങള്‍ വാങ്ങാനും അവസരമുണ്ടാക്കും. കലാപരമായ ആവിഷ്‌കാരത്തിനുള്ള അവസരങ്ങളാണ് ലേഡീസ് നൈറ്റിന്റെ മറ്റൊരു സവിശേഷത.

ഓക്‌സിജന്‍ പാര്‍ക്കിലേക്കുള്ള പ്രവേശനം സൗജന്യമാണ്. നിര്‍ദ്ദിഷ്ട സെഷനുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിനോ കൂടുതല്‍ കണ്ടെത്തുന്നതിനോ, ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്നോ എജ്യുക്കേഷന്‍ സിറ്റി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Related Articles

Back to top button