Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

സാഹസിക വിനോദ പ്രേമികള്‍ക്ക് ഐസ് ബാത്ത്, ഇന്‍ഡോര്‍ സ്‌കൈ ഡൈവിംഗ്, പാരാട്രൈക്കിംഗ് എന്നിവയൊരുക്കി ഖത്തര്‍ ടൂറിസം


അമാനുല്ല വടക്കാങ്ങര

ദോഹ: സാഹസിക വിനോദ പ്രേമികള്‍ക്ക് ഐസ് ബാത്ത്, ഇന്‍ഡോര്‍ സ്‌കൈ ഡൈവിംഗ്, പാരാട്രൈക്കിംഗ് എന്നിവയൊരുക്കി ഖത്തര്‍ ടൂറിസം. വെസ്റ്റ് ബേ ബീച്ചിലെ ഉന്മേഷദായകമായ ഐസ് ബാത്ത്, സ്‌കൈഡൈവ് ഖത്തറിലെ ഇന്‍ഡോര്‍ സ്‌കൈ ഡൈവിംഗിന്റെ ആവേശം, സ്‌കൈ മാസ്റ്റേഴ്‌സിന്റെ പാരാട്രൈക്കിംഗിന്റെ അനുഭവം എന്നിവ ഖത്തറിലുള്ളവരും സന്ദര്‍ശകരുമായ സാഹസിക വിനോദ പ്രേമികള്‍ക്കുള്ള ഖത്തര്‍ ടൂറിസത്തിന്റെ പുതിയ പദ്ധതികളാണ്.

പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട വെസ്റ്റ് ബേ ബീച്ചിലാണ് ഐസ് ബാത്ത് സംവിധാനിച്ചിരിക്കുന്നത്. 160 റിയാലാണ് ചാര്‍ജ്. ദോഹയിലെ ലെഖ്വിയയിലുള്ള സ്‌കൈഡൈവില്‍ ഖത്തറിന്റെ അത്യാധുനിക കാറ്റ് ടണലില്‍ ഇന്‍ഡോര്‍ സ്‌കൈ ഡൈവിംഗ് നടത്താം. ഈ കുടുംബ-സൗഹൃദ പ്രവര്‍ത്തനം എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാം. സുരക്ഷിതവും നിയന്ത്രിതവുമായ അന്തരീക്ഷത്തില്‍ ഫ്‌ലൈറ്റിന്റെ ആവേശം അനുഭവിക്കാം. 199 റിയാല്‍ മുതല്‍ 899 റിയാല്‍വരെയുള്ള വ്യത്യസ്ത പാക്കേജുകള്‍ ലഭ്യമാണ്.

സ്‌കൈ മാസ്റ്റേഴ്സിന്റെ പാരാട്രിക്കിംഗും സാഹസിക വിനോദമാഗ്രഹിക്കുന്നവര്‍ക്ക് ആസ്വദിക്കാം.

Related Articles

Back to top button