ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറ്റെടുത്ത് പ്രമുഖര്‍

ദോഹ. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പിന് വന്‍ സ്വീകാര്യത. ഖത്തറിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖരാണ് നിത്യവും ഡയറക്ടറി ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഡയറക്ടറിയുടെ ഓണ്‍ ലൈന്‍ എഡിഷനും മൊബൈല്‍ ആപ്‌ളിക്കേഷനും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഐസിബിഎഫ് പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ, കേരള ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്തീന്‍, വ്യാപാര പ്രമുഖന്‍ താഹ, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എയ്ഞ്ചല്‍ റോഷന്‍, ഖത്തര്‍ ടെക് ഡയറക്ടര്‍ ജെബി കെ. ജോണ്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ഡയറക്ടറി ഏറ്റുവാങ്ങി.
മീഡിയ പ്‌ളസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര, എക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ.ശുക്കൂര്‍ കിനാലൂര്‍ എന്നിവരാണ് ഡയറക്ടറി സമ്മാനിച്ചത്.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.