ഖത്തര്‍ മലയാളി സമ്മേളന സുവനീര്‍ പ്രകാശനം ചെയ്തു
ദോഹ. എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ സുവനീര്‍ സമ്മേളന വേദിയില്‍ പ്രശസ്ത എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് റിജിണല്‍ ഹെഡ് സന്തോഷിന് ആദ്യ പ്രതി നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. ചെയര്‍മാന്‍ ഡോ: സാബു കെ സി സുവനീറിനെ പരിചയപ്പെടുത്തി.
പ്രമുഖ എഴുത്തുകാരായ സച്ചിദാനന്ദന്‍, കെ ഇ എന്‍, പി കെ പാറക്കടവ്, എന്‍ പി ഹാഫിസ് മുഹമ്മദ്, ജയചന്ദ്രന്‍ മൊകേരി, പി രാമന്‍, മുഞ്ഞിനാട് പത്മകുമാര്‍, ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, പവിത്രന്‍ തീക്കുനി, ഷീല ടോമി, മുഖ്താര്‍ ഉദരംപൊയില്‍ തുടങ്ങിയവരുടെയും ഖത്തറിലെ സഹൃദയരുടെയും രചനകള്‍ ഉള്‍പ്പെടുത്തിയാണ് സമ്മേളന സുവനീര്‍ ഒരുക്കിയിട്ടുള്ളത്.
ചടങ്ങില്‍ അഷ്റഫ് മടിയാരി, നസീര്‍ പാനൂര്‍, തന്‍സീം കുറ്റ്യാടി, ഷമീര്‍ ടി.കെ, മുനീര്‍ ഒ കെ, നസീഹ മജീദ്, ജസീല നാസര്‍, ഷാഹുല്‍ നമണ്ട, ഷറഫ് പി ഹമീദ്,ഷമീര്‍ വി ടി, നാസിറുദ്ധീന്‍ ചെമ്മാട് എന്നിവര്‍ സംബന്ധിച്ചു.
സമ്മേളനത്തില്‍ സന്നിഹിതരായ മുഴുവന്‍ ആളുകള്‍ക്കും സോവനീറിന്റെ കോപ്പികള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.