Uncategorized

‘പഴയ കഥകൾ പറയാൻ പാറക്കടവും കേൾക്കാൻ നമ്മളും: മലബാർ ക്ലബ്ബ് പരിപാടി ശ്രദ്ധേയമായി

ദോഹ: ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവമായിരുന്ന  മാധ്യമപ്രവർത്തകനും , എഴുത്തുകാരനും നിരൂപകനുമായ മുഹമ്മദ് പാറക്കടവ് ഖത്തർ സന്ദർശനത്തിനെത്തിയപ്പോൾ ടീം മലബാർ ക്ലബ് നജ്മ ഐ ബാക്ക് ബ്രോസ്റ്റഡ് ചിക്കൻ റസ്റ്റോറന്റിൽ സ്വീകരണം നൽകി “പഴയ കഥകൾ പറയാൻ പാറക്കടവും കേൾക്കാൻ നമ്മളും” എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ എസ് എം ബഷീർ, കെ കെ ഉസ്മാൻ, ഷെരീഫ് ദാർ, എംപി ഷാഫി ഹാജി , റഹീം ഓമശ്ശേരി , ഹുസൈൻ അൽ മുഫ്ത , ഹബീബ് റഹ്മാൻ കിഴിശേരി,അൻവർ ബാബു വടകര, വി.ടി. ഫൈസൽ എന്നിവർ സംസാരിച്ചു.

നാലര പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന  മത- സാമൂഹ്യ രംഗത്തെ സജീവമായ പി.വി മുഹമ്മദ് മൗലവിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.

കോയ കൊണ്ടോട്ടി , റഈസ് അലി , വി ടി എം സാദിഖ് , മുസ്തഫ എലത്തൂർ, ഷാഫി വേങ്ങര എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പി.എസ്.എം ഹുസൈൻ , ഐ സി ബി എഫ് മാനേജ്മെൻറ് കമ്മിറ്റി അംഗം ജാഫർ തയ്യിൽ , ലോക കേരളസഭ അംഗം അബ്ദുറഊഫ് കൊണ്ടോട്ടി , തുടങ്ങി ദോഹയിലെ കലാ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

മുഹമ്മദ് പാറക്കടവ് , പി വി മുഹമ്മദ് മൗലവി എന്നിവർ മറുപടി പ്രസംഗം നടത്തി.

Related Articles

Back to top button
error: Content is protected !!