‘സ്മൃതിപഥം, ഓര്‍മകളില്‍ ലീഡര്‍’ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു

ദോഹ. ഇന്‍കാസ് ഖത്തര്‍ തൃശൂര്‍ ജില്ലാ കമ്മറ്റി, കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ ആയിരുന്ന ലീഡര്‍ കെ. കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് തയാറാക്കുന്ന സ്മൃതിപഥം, ഓര്‍മകളില്‍ ലീഡര്‍ എന്ന പുസ്തകത്തിന്റെ കവര്‍ചിത്രം ലീഡരുടെ പ്രിയപുത്രന്‍ കെ മുരളീധരന്‍ എം. പി ഐ സി സി മുബൈ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, എന്നിവര്‍ സന്നിഹിതരായിരുന്നു.
തൃശ്ശൂര്‍ ജില്ല ഇന്‍കാസ് കമ്മറ്റി 2024 ജനുവരി 25ന് ഐസിസി അശോക ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന ഓര്‍മകളില്‍ ലീഡര്‍ എന്ന അനുസ്മരണ പരിപാടിയോട് അനുബന്ധിച്ച് ഒരു മാസം നീണ്ടു നില്‍ക്കുന്ന ലീഡറുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള പ്രശ്‌നോത്തരിയും , ചിത്രരചനാമത്സരവും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.