Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എംഇഎസ് അലുംനി അസോസിയേഷന്റെ ആറാമത് കായികമേളക്ക് ഉജ്വല തുടക്കം

ദോഹ. എംഇഎസ് അലുംനി അസോസിയേഷന്റെ ആറാമത് കായികമേളക്ക് ഉജ്വല തുടക്കം . ബാഡ്മിന്റണ്‍ ടൂര്‍ണമെന്റോടെയാണ് കായിക മേള തുടങ്ങിയത്. സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആവേശകരമായ പങ്കാളിത്തത്തിന് പരിപാടി സാക്ഷ്യം വഹിച്ചു.

പുരുഷന്മാരുടെ സിംഗിള്‍സ് വിഭാഗത്തില്‍ പ്രിന്‍സ് ചെറിയാന്‍ ജേതാവായി. ഫഹദ് ബിന്‍ താബിത്ത് റണ്ണറപ്പ് സ്ഥാനം നേടി. വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ ഷാരി വിന്‍സെന്റ് വിജയിയായും ഷെറിന്‍ ഷംസ് റണ്ണറപ്പുമായി. പുരുഷന്മാരുടെ ഡബിള്‍സില്‍ ഡൈനാമിക് ജോഡികളായ ബെന്‍സണ്‍ മാത്യു-ഫജര്‍ യൂസഫ് എന്നിവര്‍ ഒന്നാം സ്ഥാനവും രഞ്ജിത്ത് രാധാകൃഷ്ണന്‍, ഫഹദ് ബിന്‍ താബിത്ത് എന്നിവര്‍ റണ്ണറപ്പ് സ്ഥാനവും നേടി. വനിതാ ഡബിള്‍സില്‍ ഡാലിയ ഇ മാത്യുവും മേഖ എബ്രഹാമും ജേതാക്കളായപ്പോള്‍ മുന താബിത്തും സമീഹ സൂപ്പിയും റണ്ണറപ്പായി. മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഷാരി വിന്‍സെന്റും ഫാജര്‍ യൂസഫുമായിരുന്നു ജേതാക്കള്‍. ഡാലിയ ഇ മാത്യു, ജിതിന്‍ ജോസ് എന്നിവരായിരുന്നു റണ്ണര്‍ അപ്പ്

Related Articles

Back to top button