Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫ്യൂച്ചര്‍ ഖത്തര്‍ മത്സരത്തിലെ വിജയികളായ സ്‌കൂളുകളെയും വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആദരിച്ചു

ദോഹ: ഫ്യൂച്ചര്‍ ഖത്തര്‍ മത്സരത്തിലെ വിജയികളായ സ്‌കൂളുകളെയും വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആദരിച്ചു.

സുസ്ഥിരവും പാരിസ്ഥിതികവുമായ വെല്ലുവിളികള്‍ക്കുള്ള നൂതനമായ പരിഹാരങ്ങള്‍ക്കായി മൈക്രോസോഫ്റ്റ് ഖത്തറുമായി സഹകരിച്ചാണ് ഫ്യൂച്ചര്‍ ഖത്തര്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

അവാര്‍ഡ് ദാന ചടങ്ങില്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജബര്‍ അല്‍ നുഐമി പങ്കെടുത്തു.

മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മഹാ സായിദ് അല്‍ റുവൈലിയും മൈക്രോസോഫ്റ്റ് ഖത്തര്‍ ജനറല്‍ മാനേജര്‍ ലാന ഖലാഫും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Related Articles

Back to top button