Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഗസ്സയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഉള്‍പ്പെടെ 93 ടണ്‍ സഹായവുമായി ഖത്തര്‍ സായുധ സേനയുടെ രണ്ട് വിമാനങ്ങള്‍ കൂടി പുറപ്പെട്ടു

അമാനുല്ല വടക്കാങ്ങര

ദോഹ: ഗസ്സയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഉള്‍പ്പെടെ 93 ടണ്‍ സഹായവുമായി ഖത്തര്‍ സായുധ സേനയുടെ രണ്ട് വിമാനങ്ങള്‍ കൂടി ഈജിപ്തിലെ അല്‍ അരിഷ് എയര്‍പ്പോട്ടിലേക്ക് പുറപ്പെട്ടു. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും നല്‍കിയ സഹായമാണിത്.
ഇതുവരെ 13 വിമാനങ്ങളിലായി ഗാസയിലേക്ക് 492 ടണ്‍ സഹായം ഖത്തര്‍ എത്തിച്ചിട്ടുണ്ട്.

ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തെത്തുടര്‍ന്ന് ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ സഹോദരങ്ങളായ ഫലസ്തീന്‍ ജനതയ്ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പൂര്‍ണ പിന്തുണയുടെ ഭാഗമാണ് ഈ സഹായം.

Related Articles

Back to top button