Breaking NewsUncategorized
ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ഉദ്ഘാടന ചടങ്ങിന് മികച്ച കായിക ഇനത്തിനുള്ള പുരസ്‌കാരം
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ഉദ്ഘാടന ചടങ്ങിന് മികച്ച കായിക ഇനത്തിനുള്ള പുരസ്‌കാരം. ഇറ്റലിയില്‍ നടന്ന അഭിമാനകരമായ അന്താരാഷ്ട്ര അവാര്‍ഡ് ദാന ചടങ്ങിലാണ് ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ഉദ്ഘാടന ചടങ്ങ് സ്വര്‍ണ്ണ മെഡല്‍ നേടിയത്.
മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തെയും ആദ്യത്തെ ഫിഫ ലോകകപ്പിന്റെ ഗംഭീരമായ ഉദ്ഘാടനച്ചടങ്ങ് മികച്ച കായിക ഇനത്തിന്റെ വിഭാഗത്തില്‍ ഒന്നാമതെത്തിയതായി ബീവേള്‍ഡ് ഫെസ്റ്റിവലിലെ വിധികര്‍ത്താക്കള്‍ അംഗീകരിച്ചു . കായികരംഗത്തെ മികച്ച സര്‍ഗ്ഗാത്മക പ്രതിഭകളെയും ഈവന്റുകളേയും അംഗീകരിക്കുന്ന അവാര്‍ഡ് ചടങ്ങാണ് ബീവേള്‍ഡ് ഫെസ്റ്റിവല്‍ .
24 രാജ്യങ്ങളില്‍ നിന്നുള്ള 333 മത്സര ഇനങ്ങളില്‍ നിന്നാണ് ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ഉദ്ഘാടന ചടങ്ങ് തെരഞ്ഞെടുക്കപ്പെട്ടത്.