കെഎംസിസി ‘മലപ്പുറം പെരുമ’ സീസണ്‍-5 ന് തുടക്കം
ദോഹ : മലപ്പുറത്തിന്റെ ഇന്നലെകളില്‍ അവശേഷിക്കപ്പെട്ട നന്മയുടെയും സ്‌നേഹ അടരുകള്‍ പുനരാവിഷ്‌ക്കരിക്കാന്‍ പ്രേരിപ്പിക്കുന്ന സന്ദേശമാണ് മലപ്പുറം പെരുമ പോലുള്ള പരിപാടികള്‍ പകര്‍ന്ന് നല്‍കുന്നതെന്ന് ഖത്തര്‍ കെഎംസിസി സംസ്ഥന പ്രസിഡണ്ട് ഡോക്ടര്‍ അബ്ദു സമദ് അഭിപ്രായപ്പെട്ടു . ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മലപ്പുറം പെരുമ’ സീസണ്‍ 5 ഉല്‍ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വരതയുടെ എല്ലാ അടയാളങ്ങളെയും ഹൃദയത്തോട് ചേര്‍ത്ത് വെച്ച് അഭിമാനത്തോടെ ലോകത്തിന്റെ മുമ്പില്‍ എഴുന്നേറ്റ് നിന്ന പാരമ്പര്യമാണ് മലപ്പുറത്തിനുള്ളതെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രമുഖ സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ‘ മലപ്പുറം : ബഹുസ്വരതയുടെ സ്‌നേഹ തീരം’ എന്ന വിഷത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ഫ്യൂഷന്‍ ലോകത്തിന് എന്നും മാതൃകയാണ്. ന്യൂനപക്ഷങ്ങളടക്കമുള്ള ജനവിഭാഗങ്ങള്‍ സുരക്ഷിതരായിരിക്കുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥപൂര്‍ണമാകുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ മുഹമ്മദ് ഈസ ബ്രോഷര്‍ പ്രകാശനം ചെയിതു. പരിപാടിയുടെ മുഖ്യ പ്രായോജകരായ സിറ്റി എക്‌സ്‌ചേഞ്ച് ഓപ്പറേഷന്‍സ് മാനേജര്‍ ഷാനിബ് ശംസുദ്ധീന്‍ ഏറ്റുവാങ്ങി. കെഎംസിസി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സിവി ഖാലിദ് ഉപഹാരം സമര്‍പ്പിച്ചു.
ഐസിസി പ്രസിഡണ്ട് എ,പി.മണികണ്ഠന്‍ , ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, ഐഎസ് സി മാനേജിംഗ് കമ്മിറ്റി അംഗം നിഹാദ്, കെഎംസിസി നേതാക്കളായ അബ്ദുന്നാസര്‍ നാച്ചി, എവി അബൂബക്കര്‍ ഖാസിമി, പിഎസ്എം ഹുസൈന്‍, റഹീം പാക്കഞ്ഞി, അന്‍വര്‍ബാബു വടകര, സിദീഖ് വാഴക്കാട്, അലി മൊറയൂര്‍, ടിടികെ ബഷീര്‍, സല്‍മാന്‍ എളയിടം, താഹിര്‍ താഹാകുട്ടി, ഫൈസല്‍ കേളോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി സ്വാഗതവും ട്രഷറര്‍ റഫീഖ് പള്ളിയാളി നന്ദിയും പറഞ്ഞു. ഭാരവാഹികളായ മെഹബൂബ് നാലകത്ത് , അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍ , ഇസ്മായില്‍ ഹുദവി, ശരീഫ് വളാഞ്ചേരി , ലയിസ് കുനിയില്‍ , മജീദ് പുറത്തൂര്‍ , മുനീര്‍ പട്ടര്‍കടവ്, ഷംഷീര്‍ മാനു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.