Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സഫാരി 10, 20, 30 പ്രമോഷന്‍ തുടങ്ങി

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഔട്‌ലെറ്റുകളില്‍ ഡിസംബര്‍ 4 മുതല്‍ 10 ,20,30 പ്രമോഷന്‍ ആരംഭിച്ചു.പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോല്‍പന്നങ്ങള്‍, കോസ്‌മെറ്റിക്‌സ് , ഹൗസ്‌ഹോള്‍ഡ്, റെഡിമെയ്ഡ്, ഫൂട്ട്‌വെയര്‍, ഇലക്ട്രോണിക്‌സ് , കമ്പ്യൂട്ടര്‍ ആക്‌സസറീസ് തുടങ്ങി നിരവധി നിത്യോപയോഗ വസ്തുക്കളും, ഭക്ഷ്യധാന്യങ്ങളും, അടക്കം ആയിരത്തിലധികം ഉല്‍പ്പന്നങ്ങളാണ് വെറും 10,20,30 റിയാലിന് സഫാരി ഔട്ട്‌ലെറ്റുകളില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.

സാദിയ ഫ്രോസണ്‍ ചിക്കന്‍ 10 റിയാല്‍, നൂര്‍ജഹാന്‍ ബസുമതി റൈസ് 20 റിയാല്‍, റോയല്‍ഫോഡ് ഓപ്പല്‍വെയര്‍ ഡിന്നര്‍ സെറ്റ് 12 പീസ് 30 റിയാല്‍, ടൈഡ് ഡിറ്റര്‍ജന്റ് പൌഡര്‍ 1 കിലോ 10 റിയാല്‍, ഫിലിപ്‌സ് 6 .5 വാള്‍ട്ട് 4 എല്‍ ഇ ഡി ബള്‍ബ് 20 റിയാല്‍, സോഫ്റ്റ് സ്പിന്‍ ട്രോളി 30 റിയാല്‍, മിസ്റ്റര്‍ ലൈറ്റ് പ്രഷര്‍ കുക്കര്‍ 3 ലിറ്റര്‍ വെറും 20 റിയാല്‍, ഹെയ്ന്‍സ് സ്മാര്‍ട്ട് വാച്ചിന് വെറും 30 റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.

നാവില്‍ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകള്‍ ഒരുക്കിക്കൊണ്ട് സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേണ്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, അറബിക്ക്, ചൈനീസ് തുടങ്ങിയ വിഭവങ്ങളും, വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച കോംബോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. ഫ്രഷ് ഫുഡിലെ ഡെയിലി വിഭാഗത്തില്‍ ഫ്രഷ് ജാമുകള്‍ മറ്റു ചീസ് ഐറ്റംസിനുമൊപ്പം റൗമി ചീസ്, ബലാദി ഫെറ്റാ പ്ലെയ്ന്‍ ചീസ്, ബീഫ് മോര്‍ട്ടഡെല്ലാ, ലെമണ്‍ പിക്കിള്‍ തുടങ്ങിയവയും ഈ 10,20,30 പ്രമോഷനില്‍ ലഭ്യമാണ്.
വിവിധ തരം ജ്യൂസുകള്‍, ഡ്രിങ്കിങ് വാട്ടര്‍, ചിക്കന്‍ പാര്‍ട്‌സ,് ചിക്കന്‍ നഗറ്റ്‌സ് വിവിധ ഇനം ഐസ്‌ക്രീംസ,് തുടങ്ങി പാലും പാലുല്‍പന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോല്‍പന്നങ്ങള്‍ 10, 20, 30 റിയാലിന് ഫ്രോസണ്‍ വിഭാഗത്തില്‍ ലഭ്യമാക്കുന്നുണ്ട്. ഗ്രോസറി വിഭാഗത്തില്‍ അനവധി സ്‌നാക്‌സുകളും മറ്റു ഭക്ഷ്യ ഉല്‍പന്നങ്ങളും നിരത്തിയിട്ടുണ്ട്.

സ്റ്റേഷനറി വിഭാഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫീസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്‌കൂള്‍ സ്റ്റേഷനറി ഐറ്റംസ് ലഭ്യമാണ്

ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ആകട്ടെ വിവിധതരം എമര്‍ജന്‍സി ലൈറ്റുകള്‍, ട്രിമ്മര്‍, ട്ടോര്‍ച്ചുകള്‍, കാല്‍ക്കുലേറ്ററുകള്‍, ഹെഡ്‌സെറ്റുകള്‍,സ്മാര്‍ട്ട് വാച്ചുകള്‍, തുടങ്ങി ധാരാളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നിരത്തിക്കൊണ്ട് വമ്പിച്ച വിലകുറവോടു കൂടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് ഈ 10,20,30 പ്രമോഷന്‍ ഇത്തവണ ജനങ്ങളിലേക്ക് എത്തുന്നത്.

ഒപ്പം തന്നെ സഫാരി ഷോപ് ആന്‍ഡ് ഷൈന്‍ മെഗാ പ്രമോഷനിലൂടെ 6 കിലോ സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരവും സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ നറുകെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ പ്രമോഷനില്‍ പങ്കാളികളാകാവുന്നതാണ്.

Related Articles

Back to top button