വേള്‍ഡ് അറേബ്യന്‍ ഹോര്‍സ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 7 മുതല്‍ 9 വരെ ദോഹയില്‍

അമാനുല്ല വടക്കാങ്ങര
ദോഹ: വേള്‍ഡ് അറേബ്യന്‍ ഹോര്‍സ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 7 മുതല്‍ 9 വരെ ദോഹയില്‍ നടക്കും. കഴിഞ്ഞ 42 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് വേള്‍ഡ് അറേബ്യന്‍ ഹോര്‍സ് ചാമ്പ്യന്‍ഷിപ്പ് ഫ്രാന്‍സിന് പുറത്ത് നടക്കുന്നത്. പഴയ ദോഹ തുറമുഖത്താണ് വേള്‍ഡ് അറേബ്യന്‍ ഹോര്‍സ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.
ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് കുതിരസവാരി സമൂഹത്തില്‍ ഖത്തറിന്റെ പദവി ശക്തിപ്പെടുത്തുമെന്നും ശുദ്ധമായ അറേബ്യന്‍ കുതിരകളോടുള്ള താല്‍പര്യം പ്രോത്സാഹിപ്പിക്കുമെന്നും കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍, കത്താറ ജനറല്‍ മാനേജര്‍ പ്രൊഫ. ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.