Breaking NewsUncategorized
ഈ വര്‍ഷത്തെ ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ ഡിസംബര്‍ 10-ന് ദര്‍ബ് അല്‍ സായിയില്‍ നടക്കും
ദോഹ: ഈ വര്‍ഷത്തെ ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ ഡിസംബര്‍ 10-ന് ദര്‍ബ് അല്‍ സായിയില്‍ നടക്കും. 2023 ഡിസംബര്‍ 10 മുതല്‍ ഡിസംബര്‍ 18 വരെ ഉം സലാല്‍ മുഹമ്മദിലെ ദര്‍ബ് അല്‍ സായിയിലാണ് പരിപാടികള്‍ നടക്കുകയെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.
ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെയായിരിക്കും ആഘോഷപരിപാടികള്‍.
150,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന സ്ഥിരം വേദിയാണ് ദര്‍ബ് അല്‍ സായി. ഇവിടെ എല്ലാ വര്‍ഷവും ഖത്തര്‍ ദേശീയ ദിനത്തില്‍ സന്ദര്‍ശകര്‍ക്കായി ധാരാളം പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.