Uncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് 2023 ട്രോഫി പര്യടനം ഇന്ന് മുതല്‍


അമാനുല്ല വടക്കാങ്ങര

ദോഹ: എഎഫ്സി ഏഷ്യന്‍ കപ്പ് 2023 ട്രോഫി പര്യടനം ഇന്ന് മുതല്‍ ആരംഭിക്കും. തിരഞ്ഞെടുത്ത വേദികളില്‍ ആരാധകര്‍ക്ക് ഔദ്യോഗിക ട്രോഫി അടുത്ത് കാണാനുള്ള അവസരം ലഭിക്കും.കളിയാരാധകര്‍ക്ക് ട്രോഫിയ്ക്കൊപ്പം സ്മരണിക ഫോട്ടോഗ്രാഫുകള്‍ എടുക്കാനും ടൂര്‍ണമെന്റിന്റെ ചിഹ്നങ്ങളായ സബൂഗ്, ടിഎംബികി, ഫ്രെഹ, സ്‌ക്രിറ്റി, ട്രെനെഹ് എന്നിവരെ കാണാനും കഴിയും.
ഇന്ന് (ഡിസംബര്‍ 8 വെള്ളിയാഴ്ച) വൈകിട്ട് 4 മുതല്‍ 8 വരെ പ്ലേസ് വെന്‍ഡോം മാളിലാണ് ട്രോഫി പ്രദര്‍ശിപ്പിക്കുക. നാളെ (ഡിസംബര്‍ 9 ശനിയാഴ്ച) വൈകിട്ട് 4 മുതല്‍ 8 വരെ മാള്‍ ഓഫ് ഖത്തറിലായിരിക്കും ട്രോഫിയുടെ പര്യടനം. വരും ആഴ്ചകളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ട്രോഫി പര്യടനം നത്തും.
1988 ലും 2011 ലും വിജയകരമായി ആതിഥേയത്വം വഹിച്ചതിന് ശേഷം റെക്കോര്‍ഡ് മൂന്നാം തവണയാണ് ഖത്തര്‍ 2023 ലെ എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നത്.

ഭൂഖണ്ഡത്തിലെ ഏറ്റവും അഭിമാനകരമായ ഫുട്‌ബോള്‍ കിരീടത്തിനായി ഭ ഏറ്റവും മികച്ച ഇരുപത്തിനാല് ടീമുകള്‍ മത്സരിക്കും. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറിലെ ലോകോത്തരങ്ങളായ ഒമ്പത് സ്റ്റേഡിയങ്ങളിലായി ആകെ 51 മത്സരങ്ങളാണ് നടക്കും.

എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് എഎഫ്സി യുടെ സോഷ്യല്‍ മീഡിയ പേജുകള്‍ പിന്തുടരാം.

Related Articles

Back to top button
error: Content is protected !!