ഗാസയില്‍ ആയിരക്കണക്കിന് സിവിലിയന്മാരെ കൊലപ്പെടുത്തിയതിന് ഉത്തരവാദി ഇസ്രയേലെന്ന് ജിസിസി രാജ്യങ്ങള്‍
ദോഹ. ഗാസയില്‍ ആയിരക്കണക്കിന് സിവിലിയന്മാരെ കൊലപ്പെടുത്തിയതിന് ഉത്തരവാദി ഇസ്രയേലെന്ന് ജിസിസി രാജ്യങ്ങള്‍. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ട് ആയിരക്കണക്കിന് ഗാസ സിവിലിയന്മാരുടെ മരണത്തിന് കാരണമായ ആക്രമണങ്ങള്‍ക്ക് ഇസ്രായേലിനെ നിയമപരമായി ഉത്തരവാദികളാക്കി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ ഗാസ മുനമ്പിലെ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണിതെന്നും സ്ത്രീകളും കുട്ടികളുമടക്കം സിവിലിയന്മാരെ കൊന്നൊടുക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും മിഡില്‍ ഈസ്റ്റിലെ സാഹചര്യം എന്ന വിഷയത്തില്‍ രക്ഷാസമിതി യോഗത്തിന് മുമ്പ് ജിസിസി രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.