Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ലോകകപ്പ് സുവനീര്‍ ‘ബിഷ്ത്’ പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ ആതിഥ്യമരുളിയ 2022 ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഓര്‍മക്കായി യൂത്ത് ഫോറം ഖത്തര്‍ പുറത്തിറക്കിയ സുവനീര്‍ ‘ബിഷ്ത്’ പ്രകാശനം ചെയ്തു. ലോകകപ്പ് ഫൈനലിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഡിസംബര്‍ 18 വൈകുന്നേരം ഹില്‍ട്ടണ്‍ എംബസി സ്യൂട്ട് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്‌മാന്‍ യൂത്ത് ഫോറം പ്രസിഡന്റ് എസ്. എസ്. മുസ്തഫക്ക് സുവനീര്‍ കൈമാറി.

കായിക രംഗത്ത് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ലോകകപ്പിന്റെ ഓര്‍മകള്‍ അതിന്റെ സാമൂഹിക, സാംസ്‌കാരിക വിശകലനങ്ങളോടെ ഒരു സുവനീറായി ചിട്ടപ്പെടുത്തിയ യൂത്ത് ഫോറത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് ഇ.പി അബ്ദുറഹ്‌മാന്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ ലോകകപ്പ് ഓര്‍മകള്‍ ഇനിയുമേറെക്കാലം സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഷ്ത് എന്ന പേരില്‍ തയ്യാറാക്കിയ സുവനീര്‍ യൂത്ത് ഫോറത്തിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമായൊരു അധ്യായമാണെന്ന് പ്രസിഡന്റ് എസ്.എസ്. മുസ്തഫ സൂചിപ്പിച്ചു. ലോകകപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളിലൊന്ന് മാത്രമാണ് ഈ സുവനീറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എഡിറ്റര്‍ അസ് ലം അബ്ദുല്‍റഹീം സുവനീര്‍ പരിചയപ്പെടുത്തി സംസാരിച്ചു. ലോകകപ്പിന്റെ കിക്കോഫ് മുതല്‍ ഫൈനല്‍ വിസില്‍ വരെയുള്ള അവിസ്മരണീയ മുഹൂര്‍ത്തങ്ങളെ ഓരോ മത്സരങ്ങളുടെയും വിശദാംശങ്ങളും, കളിക്കളത്തിനകത്തും പുറത്തുമുള്ള അനുഭവങ്ങളും ഉള്‍പ്പെടുത്തിയതാണ് സുവനീറിന്റെ ഘടനയെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒരു കായിക മാമാങ്കത്തിന്റെ സ്മരണികയെന്നതിനോടൊപ്പം, കായിക നാളുകളില്‍ ആതിഥേയരായ ഖത്തര്‍ ലോകത്തിന് പരിചയപ്പെടുത്തിയ മൂല്യങ്ങളെയും സംസ്‌കാരങ്ങളെയും കൂടി സുവനീര്‍ വിശകലനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗം മുഹമ്മദ് കുഞ്ഞി, ഐ.എസ്.സി മാനേജിംഗ് അംഗം നിഹാദ് അലി, സി.ഐ.സി വൈസ് പ്രസിഡന്റ് അര്‍ഷദ് കെ.എ, സി.ഐ.സി കേന്ദ്ര സമിതി അംഗം കെ.സി അബ്ദുല്‍ ലത്തീഫ്, റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് ഫൈസല്‍ ഹംസ, ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ജന. സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ, കാലിഗ്രാഫി ആര്‍ട്ടിസ്റ്റ് കരീം ഗ്രാഫി, മാധ്യമം-മീഡിയാവണ്‍ ഖത്തര്‍ ചെയര്‍മാന്‍ റഹീം ഓമശ്ശേരി, മാധ്യമം ബ്യുറോ ചീഫ് കെ.ഹുബൈബ് നന്തി, ഓട്ടോ ഫാസ്റ്റ്ട്രാക്ക് പ്രതിനിധി നിയാസ്, ഹെല്‍പ്ലൈന്‍ ഗ്രൂപ്പ് പ്രധിനിധി അഫ്‌സല്‍ ടി. എ തുടങ്ങിയവര്‍ പരിപാടിയില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

യൂത്ത് ഫോറം കേന്ദ്ര സമിതി അംഗങ്ങളായ സല്‍മാന്‍, അഹ്‌മദ് അന്‍വര്‍, സുഹൈല്‍ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. അബ്ദുസ്സമദ് കൊടിഞ്ഞി, ശഫീഅ് മുനീസ്, തൗഫീഖ് എം.എസ്. എന്നിവരാണ് സുവനീര്‍ പ്രസാധക സമിതി അംഗങ്ങള്‍

Related Articles

Back to top button