Uncategorized
പച്ചക്കറി സ്വയംപര്യാപ്തതയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഖത്തര്‍
ദോഹ. പച്ചക്കറി സ്വയംപര്യാപ്തതയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഖത്തര്‍ . മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമഫലമായാണ് പച്ചക്കറി സ്വയംപര്യാപ്തതയില്‍ ഖത്തര്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചത്. . പച്ചക്കറികളുടെ സ്വയം പര്യാപ്തത 2017ല്‍ 10 ശതമാനമായിരുന്നെങ്കില്‍ 2023ല്‍ 46 ശതമാനത്തില്‍ എത്തിയതായി മന്ത്രാലയത്തിലെ അഗ്രികള്‍ച്ചറല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ അദെല്‍ അല്‍-യാഫി അടുത്തിടെ ഖത്തര്‍ റേഡിയോയോട് പറഞ്ഞു