Uncategorized

യുഎംഎഐ പബ്ലിക് റിലേഷന്‍ ഇന്‍ചാര്‍ജായി സി കെ ഉബൈദിനെ നിയമിച്ചു

ദോഹ.യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷനല്‍ ഖത്തര്‍ പി ആര്‍ ആയി സി കെ ഉബൈദിനെ നിയമിച്ചു.
ലോകത്താകമാനം ഇരുപതോളം മാര്‍ഷ്യല്‍ ആര്‍ട്‌സ്‌കള്‍ക്ക് പരിശീലനം നല്‍കിപ്പോരുന്ന യുഎംഎഐ ഇരുപത്തി അഞ്ചു വര്‍ഷത്തോളമായി ദോഹയില്‍ കരാട്ടെ, കുങ് ഫു, കളരി തുടങ്ങി വിവിധ മാര്‍ഷ്യല്‍ ആര്‍ട്‌സ്‌കളില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി പോരുന്നു.
ആയോധന കലാ പരിശീലനത്തോടൊപ്പം വിധ തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഖത്തര്‍ ദേശീയ ദിനം പോലെയുള്ള പ്രധാന ദിവസങ്ങളെ ആസ്പദമാക്കിയുള്ള വിവിധ പരിപാടികള്‍, ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകള്‍, ലഹരി വിരുദ്ധ കൂട്ടായ്മകളും ഉല്‍ബോധനവും, ഖത്തര്‍ കായിക ദിനത്തില്‍ വിപുലമായ സ്‌പോര്‍ട്‌സ് ഇവന്റുകളും ദോഹയില്‍ നടത്തി വരുന്നുണ്ട്.
കഴിഞ്ഞ ദിവസം ടെക്നിക്കല്‍ ഡയറക്ടര്‍ ഷിഹാന്‍, നൗഷാദ് കെ മണ്ണോളി, ചീഫ് കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ മലയില്‍. അബ്ദുല്‍ ജലീല്‍ ഗുരുക്കള്‍, ടെക്നിക്കല്‍ കോര്‍ഡിനേറ്റര്‍ ഫൈസല്‍ സിഎം, കുങ്ഫു, കരാട്ടെ, കളരി കോര്‍ഡിനേറ്റര്‍മാരായ നിസാമുദ്ധീന്‍ വി ടി, ജാബിര്‍ സി എം, ലത്തീഫ് കടമേരി, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ ശരീഫ് തിരുവള്ളൂര്‍, ഹനീഫ മുക്കാളി, യുഎംഎഐ സെക്രട്ടറി ഷബീര്‍ വാണിമേല്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ചാണ് യുഎംഎഐ ഫൗണ്ടറും ഗ്രാന്‍ഡ് മാസ്റ്ററുമായ സിഫു ഡോ. ആരിഫ് സി പി പാലാഴി, സി കെ ഉബൈദിനെ പി ആര്‍ ഒ ആയി തെരഞ്ഞെടുത്തത്.

Related Articles

Back to top button
error: Content is protected !!