Uncategorized

2030ഓടെ 10 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പ്രചാരണത്തില്‍ പങ്ക് ചേര്‍ന്ന് തുര്‍ക്കി എംബസി

ദോഹ. ഖത്തറും തുര്‍ക്കിയും തമ്മിലുള്ള അടുത്ത നയതന്ത്ര ബന്ധത്തിന്റെ 50-ാം വര്‍ഷവും തുര്‍ക്കി റിപ്പബ്ലിക് സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികവും ആഘോഷിക്കുന്ന തുര്‍ക്കി എംബസി, 10 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ഖത്തര്‍ മന്ത്രാലയത്തിന്റെ കാമ്പയിനില്‍ പങ്ക് ചേര്‍ന്നു. ദോഹയിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് പാര്‍ക്കില്‍ മരങ്ങള്‍ നട്ടുകൊണ്ടാണ് പങ്കാളിത്തം പ്രഖ്യാപിച്ചത്. എക്സ്പോ 2023-ന്റെ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അല്‍ ഖൂരി, ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ വകുപ്പ് അംഗം ഹിഷാം അല്‍ അലി, തുര്‍ക്കി എംബസിയിലെ അംഗങ്ങള്‍, മാധ്യമ പ്രതിനിധികള്‍, തുര്‍ക്കി സമൂഹത്തിലെ അംഗങ്ങള്‍, ദോഹയിലെ തുര്‍ക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!