പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ മൂന്നാമത് ബിസിനസ് ഡെലിഗേറ്റ് മീറ്റ് ജനുവരി 4ന് ദുബൈയില്‍
ദുബൈ : ഖത്തര്‍ ആസ്ഥാനമായ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ മൂന്നാമത് ബിസിനസ് ഡെലിഗേറ്റ് മീറ്റിന് ജനുവരി 4ന് ദുബൈയില്‍ നടക്കും.
ബി.എന്‍.ഐ ഖത്തര്‍ അവന്യൂ പ്രൊഫഷണല്‍ സര്‍വ്വീസുമായി ചേര്‍ന്നാണ് മീറ്റ് സംഘടിപ്പിക്കുന്നത്. ഫ്ളോറ ഇന്‍ ഹോട്ടലില്‍ നടക്കുന്ന മീറ്റില്‍ ഖത്തര്‍,യു.എ.ഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ബിസിനസ് സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദഗ്ദരുടെ ക്ലാസുകള്‍ നടക്കും.
ജി.സി.സി സാധ്യതകളും അവസരങ്ങളും എന്ന പ്രമേ.ത്തിലാണ് മീറ്റ് നടക്കുന്നത്. ജി.സി.സിയിലെ വിവിധ രാജ്യങ്ങളിലെ നവീന ബിസിനസ് സാധ്യതകളെക്കുറിച്ച് കൃത്യമായ ഉള്‍കാഴ്ച ലഭിക്കാനുള്ള മികച്ച അവസരമായിരിക്കും ബിസിനസ് ഡെലിഗേറ്റ്സ് മീറ്റെന്ന് സംഘാടകരായ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ അലി ഹസന്‍ തച്ചറക്കല്‍ അറിയിച്ചു.
2022 ലോകകപ്പോടെ ജി.സി.സി വിശിഷ്യ ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ ലോകത്തിന് മുന്നില്‍ നിരവധി ബിസിനസ് സാധ്യതള്‍ തുറന്നിട്ടുണ്ടെന്നും ആ അവസരങ്ങള്‍ സംരംഭകരായ ആളുകളിലേക്കെത്തിക്കുകയാണ് മീറ്റിന്റെ ലക്ഷ്യമെന്ന് അലി ഹസന്‍ കൂട്ടിച്ചേര്‍ത്തു.
കമ്പനി രൂപവല്‍കരണം, ബിസിനസ് കണ്‍സള്‍ട്ടന്‍സി, ഡിജിറ്റല്‍ സെല്യൂഷന്‍സ്, ഓണ്‍ജോബ് ട്രെയിനിംഗ്, പി.ആര്‍.ഒ & ലീഗല്‍ സര്‍വ്വീസ് എന്നീ മേഖലകളില്‍ കഴിഞ്ഞ 10 വര്‍ഷമായി ഖത്തറില്‍ സജീവ സാന്നിധ്യമാണ് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ്.
സാമ്പത്തിക നിക്ഷേപ മേഖലകളിലെ വിദഗ്ദരുടെ മേല്‍നോട്ടത്തിലായിരിക്കും വിവിധ സെഷനുകളിലെ ക്ലാസുകള്‍. ഖത്തറില്‍ 100 ശതമാനം സ്വതന്ത്യ ഉടമസ്ഥവകാശത്തില്‍ പുതിയ സംരംഭം ആരംഭിക്കുന്നതിനോടൊപ്പം നിലവിലെ സ്ഥാപനങ്ങള്‍ ആ നിലക്ക് മാറ്റിയെടുക്കാനുള്ള നടപടികളെക്കുറിച്ചുള്ള സംശയ നിവാരണത്തിനും സെഷനില്‍ അവസരങ്ങളുണ്ട്.
മീഡിയ വണ്‍ ചാനലാണ് മീറ്റിന്റെ മീഡിയ പാര്‍ട്ണറും ഇന്റര്‍ നാഷണല്‍മലയാളിയാണ് ഓണ്‍ലൈന്‍ ന്യൂസ് പാര്‍ട്ട്ണര്‍.
ഡെലിഗേറ്റ്സ് മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.bdmpbg.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബിഡിഎം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നൈസാം, ഡയക്ടര്‍മായ ഹനീഫ തച്ചറക്കല്‍, ശംസുദ്ധീന്‍ തച്ചറക്കല്‍, സിയാഉ റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.