Breaking NewsUncategorized
സൂഖ് വാഖിഫ് ആര്‍ട്ട് സെന്ററില്‍ ഗാസ ഇന്‍ ഔര്‍ ഐസ് പ്രദര്‍ശനം ആരംഭിച്ചു

ദോഹ. സൂഖ് വാഖിഫ് ആര്‍ട്ട് സെന്ററില്‍ ഗാസ ഇന്‍ ഔര്‍ ഐസ് പ്രദര്‍ശനം ആരംഭിച്ചു. ഖത്തര്‍ പൗരന്മാരില്‍ നിന്നും കേന്ദ്രവുമായി ബന്ധപ്പെട്ട താമസക്കാരില്‍ നിന്നുമുള്ള 32 കലാകാരന്മാരുടെ പങ്കാളിത്തത്തോടെയാണ് ഗാസ ഇന്‍ ഔര്‍ ഐസ് എക്‌സിബിഷന്‍ ആരംഭിച്ചത്.
ഈ പ്രദര്‍ശനത്തിലൂടെ, ഗാസ മുനമ്പില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും കലാകാരന്മാര്‍ വരച്ചുകാണിക്കുന്നു.