Uncategorized
എ എഫ് സി ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീം ഇന്നെത്തുന്നു, ടീമിനെ വരവേല്‍ക്കാന്‍ ആവേശത്തോടെ ഖത്തറിലെ ഇന്ത്യന്‍ സമൂഹം

ദോഹ. ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീം ഇന്നെത്തുന്നു, ടീമിനെ വരവേല്‍ക്കാന്‍ ആവേശത്തോടെ ഖത്തറിലെ ഇന്ത്യന്‍ സമൂഹം . ഇന്ന് 7.15 ന് ദോഹയിലെത്തുന്ന ടീമിനെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ ആരാധകരുടെ വലിയ നിര തന്നെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടീമിലെ മലയാളി സാന്നിധ്യമായി സഹലും കെ.പി. രാഹുലുമുണ്ടെന്നത് മലയാളികളെ കൂടുതല്‍ ആവേശഭരിതരാക്കുന്നു