Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അഞ്ചാമത് അന്താരാഷ്ട്ര തേന്‍ എക്സിബിഷന്‍ ഫെബ്രുവരി 10 മുതല്‍ 15 വരെ

അമാനുല്ല വടക്കാങ്ങര

ദോഹ: സൂഖ് വാഖിഫ് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര തേന്‍ എക്സിബിഷന്‍ ഫെബ്രുവരി 10 മുതല്‍ 15 വരെ നടക്കും. രണ്ടാമത്തെ അന്താരാഷ്ട്ര ഈന്തപ്പഴ പ്രദര്‍ശനം ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 5 വരെക്ക് ഷെഡ്യൂള്‍ ചെയ്തതായും ബന്ധപ്പെട്ടവര്‍ പ്രഖ്യാപിച്ചു. എക്‌സിബിഷനുകളില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് exhibition.souqwaqif.qa, വഴി രജിസ്റ്റര്‍ ചെയ്യാം. 5,000 റിയാല്‍ റീഫണ്ടബിള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചെയ്ത് പങ്കെടുക്കുന്നവര്‍ക്ക് 5,000 റിയാല്‍ ഇന്‍ഷുറന്‍സ് കിഴിവോടെ 500 കിലോഗ്രാം തേനും ഒരു ടണ്‍ ഈത്തപ്പഴവും ഷിപ്‌മെന്റ് ചെയ്യാം. സൂഖ് വാഖിഫ് ഹോട്ടലുകളില്‍ പ്രത്യേക നിരക്കുകള്‍, ഖത്തര്‍ എയര്‍വേയ്സ് വഴിയുള്ള ഡിസ്‌കൗണ്ട് ഷിപ്പിംഗ്, പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്കുള്ള പ്രവേശന വിസകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സവിശേഷമായ ആനുകൂല്യങ്ങളും പങ്കാളികല്‍ക്ക് ലഭിക്കും.

Related Articles

Back to top button