ദോഹ മെട്രോ ട്രാവല്‍ കാര്‍ഡുകള്‍ ഇപ്പോള്‍ മെട്രോ ലിങ്കിലും ഉപയോഗിക്കാം
ദോഹ: മെട്രോലിങ്ക് സേവനങ്ങളില്‍ ഇനി ട്രാവല്‍ കാര്‍ഡുകള്‍ സ്വീകരിക്കുമെന്ന് ദോഹ മെട്രോയും ലുസൈല്‍ ട്രാമും സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചു. ട്രാവല്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ കാര്‍ഡുകള്‍, സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് ക്ലബ്ബ്, ബസ് കയറുമ്പോള്‍ അതിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതിന് റീഡറില്‍ ടാപ്പ് ചെയ്യാം.എന്നാല്‍ പേപ്പര്‍ ടിക്കറ്റുകള്‍ക്ക് പുതിയ ഓപ്ഷന്‍ ബാധകമല്ല. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളും മെട്രോലിങ്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ടാപ്പ് ചെയ്യണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തുടക്കത്തില്‍ നടപ്പിലാക്കിയ മെട്രോലിങ്ക് ക്യുആര്‍ കോഡും കര്‍വ സ്മാര്‍ട്ട് കാര്‍ഡുകളും ഇപ്പോഴും സാധുതയുള്ളതാണെന്നും ഇത് കൂട്ടിച്ചേര്‍ത്തു. മെട്രോ സ്റ്റേഷനുകളുടെ രണ്ട് മുതല്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഖത്തര്‍ റെയില്‍ ഉപഭോക്താക്കള്‍ക്ക് ആദ്യ, അവസാന മൈല്‍ കണക്റ്റിവിറ്റി നല്‍കുന്ന ഒരു ഫീഡര്‍ ബസ് ശൃംഖലയാണ് മെട്രോലിങ്ക്. ഈ സേവനം സൗജന്യമാണ് . ഞായര്‍ മുതല്‍ ബുധന്‍ വരെ ദിവസവും രാവിലെ 5:30 മുതല്‍ 11:59 വരെയും വ്യാഴാഴ്ച, രാവിലെ 5:30 മുതല്‍ 1 മണിവരെയും വെള്ളിയാഴ്ച, ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 1 മണിവരെയും, ശനിയാഴ്ച രാവിലെ 6 മുതല്‍ രാത്രി 11:50 വരെയുമാണ് മെട്രോലിങ്ക് സേവനങ്ങള്‍ ലഭിക്കുകയ നിലവില്‍, 60 ഓളം മെട്രോ ലിങ്ക് റൂട്ടുകള്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.