ഖത്തര്‍ നിലമ്പൂര്‍ കൂട്ടം പത്താം വാര്‍ഷികം – ‘പാട്ടുത്സവം സീസണ്‍ 10’ സമാപിച്ചു
ദോഹ. ഖത്തറിലെ നിലംബൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ നിലമ്പൂര്‍ കൂട്ടം സംഘടിപ്പിച്ച ‘പാട്ടുത്സവം സീസണ്‍ 10’ വണ്ണാഭമായ പരിപാടികളോടെ നടന്നു . ഐസിസി അശോക ഹാളില്‍ നടന്ന പരിപാടി പ്രശസ്ത ഗായകരായ രഹ്ന നിലമ്പൂരും അക്ബര്‍ ഖാനും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു.
ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ , ഐസിബിഎഫ് ജനറല്‍ സിക്രട്ടറി കെ.വി ബോബന്‍ , ഐഎസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, സലിം നാലകത്ത് ( കെഎംസിസി) , ബഷീര്‍ തുവാരിക്കല്‍ (ഇന്‍കാസ് ) , അഞ്ജു ആനന്ദ് (KWIQ ) , ശമീല്‍ അബദുല്‍ വാഹിദ് ( ചാലിയാര്‍ ദോഹ) , ഖത്തര്‍ നിലമ്പൂര്‍ കൂട്ടം ഉപദേശക സമിതിചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ , എം.ടി. നിലമ്പൂര്‍ , രാജേഷ് നിലമ്പൂര്‍ തുടങ്ങിയ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കടുത്തു. സന്ദീപ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു , ജനറല്‍ സിക്രട്ടറി അബി ചുങ്കത്തറ സ്വാഗതവും ട്രഷറര്‍ സൈമണ്‍ നന്ദിയും പറഞ്ഞു.
‘പാട്ടുത്സവം സീസണ്‍ 10 ‘ മലബാറിന്റെ വാനമ്പാടി രഹ്ന നിലമ്പൂരും അക്ബര്‍ ഖാനും നയിച്ച, അശോക ഹാളിലെ തിങ്ങിനിറഞ്ഞ കലാപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയില്‍ ആറാടിച്ച സംഗീത സായാഹ്നത്തില്‍ ഖത്തറിലെ പ്രമുഖ ഗായകരായ അനീഷ രാജേഷ് , മുത്തു എം ലത്തീഫ് , ഇസ്ഹാഖ് , പ്രശോഭ് നിലമ്പൂര്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു . ഖത്തറിലെ വിവിധ സംഘങ്ങള്‍ അവതരിപ്പിച്ച കലാപ്രകടനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.