Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നോര്‍ക്ക -പ്രവാസി ക്ഷേമനിധി ഹെല്‍പ്ഡെസ്‌ക് ഗാര്‍ഹിക തൊഴിലാളി ശ്യാമള ഖത്തറിലെ പ്രവാസി മലയാളികള്‍ക്കായി സമര്‍പ്പിച്ചു

ദോഹ:ഖത്തറിലെ പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക -പ്രവാസി ക്ഷേമനിധി സേവനങ്ങള്‍ നല്‍കുന്നതിനായി പുതിയ ആഫീസ് പ്രവര്‍ത്തനം ആരംഭിച്ചു .നജ്മയിലെ സംസ്‌കൃതി ഖത്തര്‍ ഓഫീസില്‍ ആണ് സ്ഥിരം ഹെല്‍പ്ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചത് .

സംസ്‌കൃതിയുടെ നേതൃത്വത്തില്‍ ന്യൂ സലാത്തയിലുള്ള സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ നിലവില്‍ ഹെല്‍പ്ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തറിലുള്ള കൂടുതല്‍ പ്രവാസികളിലേക്ക് സേവനം എത്തിക്കുന്നതിന്റെ ഭാഗമായാണ് സ്ഥിരം ഹെല്‍പ്ഡെസ്‌ക് ആരംഭിക്കുന്നത് . എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ രാത്രി 8 വരെ യാകും ഹെല്‍പ്ഡെസ്‌ക്കിന്റെയും പ്രവര്‍ത്തന സമയം .

ദോഹയില്‍ ഗാര്‍ഹിക മേഖലയില്‍ തൊഴിലെടുക്കുന്ന ശ്യാമള ബാബു ഹെല്‍പ്ഡെസ്‌ക് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്‌കൃതി പ്രസിഡന്റ് അഹമദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ. എം. സുധീര്‍ കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെയും നോര്‍ക്കയുടെയും വിവിധ പദ്ധതികളെക്കുറിച്ച് ചടങ്ങില്‍ വിശദീകരിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട്. എ. പി. മണികണ്ഠന്‍, ഐ.സി. ബി. എഫ്. പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, കേരള ബിസിനസ് ഫോറം പ്രസിഡന്റ് അജി കുര്യക്കോസ് , യുവകലാസാഹിതി സെക്രട്ടറി ജീമോന്‍, ഐ.എന്‍.സി. സി. പ്രസിഡന്റ് ജാബിര്‍, യുണിക് പ്രതിനിധി ബിന്ദു, കുവാക് ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ , ലോക കേരള സഭാ അംഗം അബ്ദുള്‍ റൗഫ് കൊണ്ടോട്ടി, സിദ്ദിഖ് ചെറുവല്ലൂര്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ജലീല്‍ എ.കെ. സ്വാഗതവും ലോകകേരള സഭ അംഗം എ സുനില്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button