Uncategorized
ഖത്തര്‍-ലെബനോന്‍ മത്സരത്തിനിടെ അഞ്ച് ലക്ഷത്തിലധികം കോളുകള്‍ രേഖപ്പെടുത്തി ഉരീദു

ദോഹ: എഎഫ്സി ഏഷ്യന്‍ കപ്പിന്റെ ഉദ്ഘാടന മത്സരത്തിനിടെ ഖത്തറിലെ പ്രമുഖ ടെലഫോണ്‍ ദാതാക്കളായ ഉരീദു തങ്ങളുടെ സേവനങ്ങള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് രേഖപ്പെടുത്തി.
82,490 പേരുമായി ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഖത്തര്‍ ലെബനനെതിരെയാണ് കളിച്ചത്.
ഇവന്റിനിടെ, ഉരീദു നെറ്റ്വര്‍ക്ക് അഞ്ച് ലക്ഷത്തിലധികം വോയ്‌സ് കോളുകള്‍ രേഖപ്പെടുത്തി . 25TB ഡാറ്റയാണ് കളിക്കിടെ ഉപഭോക്താക്കള്‍ ഉപയോഗിച്ചത്. പ്രധാനമായും സ്‌നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം , ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഡാറ്റ ഉപയോഗിച്ചത്.