മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ഖത്തര്‍ റയ്യാന്‍ ടിവിയില്‍ ക്യാമറ മാനായി ജോലി ചെയ്തിരുന്ന റഫീഖ് പരപ്പനങ്ങാടിയാണ് നിര്യാതനായത്. ഖത്തര്‍ പ്രവാസിയായിരുന്ന ജലീല്‍ കുറ്റ്യാടിയുടെ സഹോദരന്‍ റഹീം മൗലവി കുറ്റ്യാടിയുടെ മകള്‍ നഈമയാണ് ഭാര്യ. അബ്ദുള്ള (ഖത്തർ), ആദിൽ, റഷ, അമൻ എന്നിവര്‍ മക്കളാണ്
ഖത്തര്‍ വിട്ട ശേഷം തെന്നിന്ത്യയില്‍ വിവിധ സിനിമകളുടെ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുറച്ചു മാസങ്ങളായി രോഗാവസ്ഥയില്‍ നാട്ടില്‍ വിശ്രമത്തിലായിരുന്നു.
ഞായറാഴ്ച്ചയാണ് റഫീഖും, ഭാര്യ നഈമയും, മകന്‍ അബ്ദുള്ളയും, ഭാര്യാ മാതാവ് ഫാത്തിമയും പരിശുദ്ധ ഉംറ നിര്‍വ്വഹിച്ചു നാട്ടില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു.
ഖത്തറില്‍ നിരവധി സുഹൃത്തുക്കളുള്ള റഫീഖ് സാമൂഹ്യ മാധ്യമങ്ങളിലും സജീവമായിരുന്നു