താല്‍റോപുമായി സഹകരിച്ച് മീഡിയ വണ്‍ സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവ് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രമുഖ ടെക്‌നോളജി കമ്പനിയായ താല്‍റോപുമായി സഹകരിച്ച് മീഡിയ വണ്‍ ദോഹയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവ് ജനപങ്കാളിത്തത്തിലും സംഘാടക മികവിലും ശ്രദ്ധേയമായി .
ഖത്തറിലെ മലയാളി ബിസിനസ് പ്രമുഖരും സംരംഭകരും നിറഞ്ഞ് കവിഞ്ഞ സദസ്സ് വ്യാവസായിക മുന്നേറ്റത്തിന് ടെക്‌നോളജിയും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നതായിരുന്നു.
മീഡിയ വണ്‍ സി.ഇ.ഒ റോഷന്‍ കക്കാട്ട് അധ്യക്ഷത വഹിച്ചു. സ്‌നോനു സ്ഥാപകനും സി.ഇ.ഒ യുമായ ഡോ. ഹമദ് മുബാറക് അല്‍ ഹാജിരി ബിസിനസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു.
ടെക്‌നോളജി ആന്റ് ബിസിനസ് ട്രാന്‍സ്‌ഫോര്‍മേഷന്‍ വിദഗ്ധനായ അര്‍ഷദ് ഇ, ഗ്രോ വാലി സ്ഥാപകനും സി.ഇ.ഒ യുമായ ജസീര്‍ ജമാല്‍ എന്നിവര്‍ വിഷയമവതരിപ്പിച്ച് സംസാരിച്ചു. മീഡിയ സിറ്റി ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ താഇര്‍ ഖാലിദ് അല്‍ അനാനി മീഡിയ സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
താല്‍റോപ് ഡയറക്ടറും സി.ഒ. ഒ യുമായ ജോണ്‍സ് ജോസഫ്, ഡയറക്ടര്‍ സോബിര്‍ നജ്മുദ്ധീന്‍, പ്രൊജക്ട് ഡയറക്ടര്‍ മിഷാന മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
മീഡിയ വണ്‍ ബിസിനസ് ഡവലപ്‌മെന്റ് ആന്റ് ജിസിസി ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ സ്വവാബ് അലി സ്വാഗതം പറഞ്ഞു.