Breaking NewsUncategorized
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി . മലപ്പുറം തിരൂരിനടുത്ത് താനാളൂര്‍ മീനെടത്തൂര്‍ സ്വദേശി തുറുവായില്‍ മുഹമ്മദ് എന്നവരുടെ മകന്‍ അബ്ദുല്ല (57) യാണ് ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടത്.
ആരിഫയാണ് ഭാര്യ . ഷഹീന്‍ , ഷമല്‍ , ഷിഫാഷെറിന്‍ എന്നീ 3 കുട്ടികളുണ്ട് . നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഖത്തര്‍ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റീ ഭാരവാഹികള്‍ അറിയിച്ചു