Breaking NewsUncategorized

എ എഫ് സി ഏഷ്യന്‍ കപ്പിന്റെ ആദ്യ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ പത്ത് ലക്ഷത്തിലധികം യാത്രക്കാര്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഉപയോഗിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നടക്കുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പിന്റെ ആദ്യ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ പത്ത് ലക്ഷത്തിലധികം യാത്രക്കാര്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഉപയോഗിച്ചതായി റിപ്പാര്‍ട്ട്. ഖത്തര്‍ റെയില്‍വേ കമ്പനിയുടെ റിപ്പോര്‍ട്ടനുസരിച്ച് ജനുവരി 12 മുതല്‍ ജനുവരി 16 വരെ 1,040,973 യാത്രക്കാര്‍ മെട്രോയും 38,367 യാത്രക്കാര്‍ ട്രാമും ഉപയോഗിച്ചു. ദോഹ മെട്രോ, ലുസൈല്‍ ട്രാം നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ച മൊത്തം യാത്രക്കാരുടെ എണ്ണം 1,079,340 യാത്രക്കാരില്‍ എത്തി.

Related Articles

Back to top button
error: Content is protected !!