ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തര്‍ എഫ്സിഎല്‍ സീസണ്‍ 3 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫിക്‌സറും ജഴ്‌സി പ്രകാശനവും നടന്നു
ദോഹ : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തര്‍ എഫ്സിഎല്‍ സീസണ്‍ 3 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫിക്ചര്‍ ഷെഡ്യൂളിംഗും ജേഴ്സി റിലീസും ട്രോഫി അനാച്ഛാദനവും നടന്നു.
ആവേശകരമായ മത്സരത്തിന്റെ നല്ലൊരു സീസണ്‍ മുന്നില്‍ കണ്ടുകൊണ്ട് 13 ടീമുകള്‍ മാറ്റുരക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫിക്‌സര്‍ പ്രസിഡന്റ് ബിജോയ് ചാക്കോ പുറത്തിറക്കി. പങ്കെടുക്കുന്ന ടീമുകള്‍ക്കായുള്ള വ്യത്യസ്ഥതകള്‍ നിറഞ്ഞ പല നിറങ്ങളിലുള്ള ആകര്‍ഷകമായ ടീം ജഴ്സികള്‍ ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. സൈബു ജോര്‍ജ്ജ് അവതരിപ്പിച്ചു. വരാനിരിക്കുന്ന ടൂര്‍ണമെന്റിലെ വിജയത്തിന്റെ പ്രതീകമായ വിജയികള്‍ക്കുള്ള ട്രോഫി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി നിഹാദ് അലി ട്രോഫി അനാച്ഛാദനം ചെയ്തു.
ചടങ്ങില്‍ ഫിന്‍ക്യു സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ്രഅബ്ദുള്‍റഹ്‌മാന്‍ കലിങ്കല്‍ ടൂര്‍ണമെന്റിന്റെ നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള സമഗ്രമായ അവലോകനം നല്‍കി. സൗഹൃദത്തിന്റെ കായികാന്തരീക്ഷം സൃഷ്ടിച്ച ചടങ്ങിന് ഇവന്റ് സെക്രട്ടറി ചാള്‍സ് സ്വാഗതവും സൂര്യ നന്ദിയും പറഞ്ഞു.
ജനറല്‍ സെക്രട്ടറി നിഷാമോള്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി.
മാധ്യമ അന്വേഷണങ്ങള്‍ക്ക് അനീസ് (30209315) ബന്ധപ്പെടാം.