Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സൗത്ത് വക്റ ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര :-

ദോഹ : പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ സൗത്ത് അല്‍ വക്റ ഹെല്‍ത്ത് സെന്റര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ഉദ്ഘാടനം ചെയ്തു. പിഎച്ച്സിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍മാലിക്കും ആരോഗ്യമേഖലയിലെ നിരവധി ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ രാത്രി 11 വരെ സെന്റര്‍ പ്രവര്‍ത്തിക്കും. സൗത്ത് വക്റ ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ രാജ്യത്തെ ഹെല്‍ത്ത് സെന്ററുകളുടെ എണ്ണം 28 ആയി.

ആദ്യ വര്‍ഷം ഹെല്‍ത്ത് സെന്ററിന്റെ ശേഷി 5000 രോഗികളായിരിക്കും. ക്രമേണ 10,000 രോഗികളാക്കി ഉയര്‍ത്തും.

Related Articles

Back to top button