Breaking News
കപ്പലുകളില്‍ നിന്ന് ഇറങ്ങാതെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായകമായ ആപ്പുമായി ഓള്‍ഡ് ദോഹ തുറമുഖം

ദോഹ. ,ഖത്തറിന്റെ സമുദ്ര ടൂറിസത്തിലേക്കുള്ള കവാടമായ ഓള്‍ഡ് ദോഹ തുറമുഖം, സമുദ്ര വിനോദസഞ്ചാരികള്‍ക്കും യാച്ചുകളിലും ബോട്ടുകളിലും എത്തുന്ന സന്ദര്‍ശകര്‍ക്കും കപ്പലുകളില്‍ നിന്ന് ഇറങ്ങാതെ തന്നെ ഖത്തറിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന ഒരു മുന്‍നിര ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ മിനാകോം ആരംഭിച്ചു.