Local News
പത്താമത് പ്രാദേശിക ഈത്തപ്പഴോല്‍സവത്തില്‍ ഇതുവരെ അരലക്ഷത്തിലധികം സന്ദര്‍ശകര്‍

ദോഹ. സൂഖ് വാഖിഫില്‍ നടന്നുവരുന്ന പത്താമത് പ്രാദേശിക ഈത്തപ്പഴോല്‍സവത്തില്‍ ഇതുവരെ അരലക്ഷത്തിലധികം സന്ദര്‍ശകരെത്തി. ഒരു ലക്ഷത്തിലധികം കിലോ വിവിധ ഇനം ഈത്തപ്പഴങ്ങളാണ് വില്‍പന നടന്നത്.
സൂഖ് വാഖിഫ് മാനേജ്‌മെന്റ് നല്‍കുന്ന കണക്കനുസരിച്ച് ഉത്സവം ആരംഭിച്ചതിനുശേഷം, മൊത്തം ഈത്തപ്പഴ വില്‍പ്പന 115,300 കിലോഗ്രാം കവിഞ്ഞു. ഇതില്‍ 49,045 കിലോഗ്രാം ഖലാസ് ഈത്തപ്പഴം, 24,218 കിലോഗ്രാം ഷിഷി ഈത്തപ്പഴം, 22,859 കിലോഗ്രാം ഖുനൈസി ഈത്തപ്പഴം, 10,912 കിലോഗ്രാം ബര്‍ഹി ഈത്തപ്പഴം, 8,232 കിലോഗ്രാം മറ്റ് വിവിധ ഇനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈത്തപ്പഴ ഉത്സവം ഏകദേശം 58,400 സന്ദര്‍ശകരെയാണ് ഇതുവരെ ആകര്‍ഷിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


