Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പ്രവാസി ലീഗല്‍ സെല്‍ സംഘടിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രവാസി ക്ഷേമ വെബിനാര്‍ നാളെ

ദോഹ.കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവാസി ലീഗല്‍ സെല്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ നാളെ ഇന്ത്യന്‍ സമയം വൈകിട്ട് 7 മണിക്ക് നടക്കും.
ഖത്തര്‍, സൗദി, ബഹ്‌റൈന്‍ സമയം : വൈകിട്ട് 4.30, UAE സമയം വൈകിട്ട് 5.30

പ്രവാസി ലീഗല്‍ സെല്‍ ഖത്തര്‍ പ്രസിഡന്റും പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് അവഗാഹ അറിവുമുള്ള അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയാണ് വെബിനാറില്‍ മുഖ്യ ഭാഷണം നിര്‍വ്വഹിക്കുന്നത്.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കാനും ഇന്ത്യന്‍ പ്രവാസികളുടെ നിരവധി വിഷയങ്ങള്‍ ഇന്ത്യയിലെ പരമോന്നതകോടതിയടക്കം നിരവധി കോടതികളിലും ഭരണ തലത്തിലും കൊണ്ട് വന്ന് പ്രവാസികള്‍ക്ക് അനുകൂലമാക്കാനും ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നേതൃത്വം നല്‍കുന്ന ആഗോള സാന്നിദ്ധ്യമുള്ള പ്രവാസി ലീഗല്‍ സെല്ലിന് ഇതിനകം സാധിച്ചിട്ടുണ്ട്.

Link:
https://us02web.zoom.us/j/86212753868?pwd=VHcyTlpBeTIzaWJrVkRESDBKbUJ4Zz09
Meeting ID: 862 1275 3868
Passcode: 265138

Related Articles

Back to top button