സംവാദ സംസ്‌കാരം വ്യാപിപ്പിക്കുന്നതില്‍ ഖത്തറിന്റെ പങ്ക് മഹത്തരം : പ്രൊഫ. എ ബി.മൊയ്തീ കുട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ. സംവാദം ഒരു സസ്‌കാരമാണെന്നും അതു അന്യം നില്‍ക്കാതെ വ്യാപിപ്പിക്കുന്നതില്‍ ഖത്തറിന്റെ പങ്ക് മഹത്തരമാണെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീനും അറബി ഭാഷ വിഭാഗം തലവനനുമായ ഡോ. എ ബി മൊയ്തീന്‍കുട്ടി അഭിപ്രായപ്പെട്ടു. അറബിക് ഡിപ്പാര്‍ട്ടമെന്റ് സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ദേശീയ ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സര സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുക കകയായിരുന്നു അദ്ദേഹം . ആരോഗ്യകരമായ സംവാദത്തിന് കരുത്ത് പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഈ രംഗത്ത് നമുക്കൊക്കെ ക്രിയാത്മകമായ എന്ത് നടപടികളാണ് സ്വീകരിക്കാനാവുകയെന്നാണ് കാലം കാതോര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംവാദത്തിന്റെ ഏറ്റവും മൗലിക തത്വമായ സംവാദം അറിയാനും അറിയിക്കാനുമുള്ളതാണെന്ന ശ്രീനാരയണഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് പ്രസക്തി ഏറുന്ന കാലത്താണ് ദേശീയ സംവാദ മത്സരം നടക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സിണ്ടിക്കേറ്റ് മെമ്പര്‍ അഡ്വക്കറ്റ് ഖലീമുദ്ദീന്‍ അഭിപ്രായപ്പെട്ടു.
കുനിയില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അക്കാഡമിക് ഡയറക്ടര്‍ യഹ്യ, മുന്‍ അറബിക് വിഭാഗം മേധാവി ഡോ:എന്‍ എ എം അബ്ദുല്‍ഖാദര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡോ . അബ്ദുല്‍ മജീദ് ടി എ സ്വാഗതവും ഡോ. മുനീര്‍ ജിപി നന്ദിയും പറഞ്ഞു.