ഇന്‍കാസ് എലത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു

ദോഹ. ഇന്‍കാസ് എലത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങിലാണ് കമ്മറ്റി ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടത്. പ്രസ്തുത ചടങ്ങില്‍
ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികളുടെ ഭാഗമായി മുഹ്‌സിന്‍ തളിക്കുളത്തിന്റെ നേതൃത്വത്തില്‍ ദേശഭക്തി ഗാനമേളയും മുന്‍ സൈനികനും കലാകാരനും ആയ സന്തോഷ് കുറുപ്പും സംഘവും അവതരിപ്പിച്ച ‘ ആറ്റിങ്ങല്‍ കലാപം : സമരത്തില്‍ നിന്ന് ഒരു ഏട് ‘ എന്ന കഥാപ്രസംഗവും അരങ്ങേറി .
നിംഷിദ് ചേളന്നൂര്‍ സ്വാഗതംആശംസിച്ച യോഗത്തില്‍ ഷാഫി പിസി പാലം അധ്യക്ഷത വഹിച്ചു. ഇന്‍കാസ് ജില്ലാ പ്രസിഡണ്ട് വിപിന്‍ മേപ്പയൂര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ഖത്തര്‍ സീനിയര്‍ നേതാവ് കെ കെ ഉസ്മാന്‍ പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ മുഖ്യ രക്ഷാധികാരി അഷ്‌റഫ് വടകര , ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുല്‍ റൗഫ് കൊണ്ടോട്ടി , ജില്ലാ ട്രഷറര്‍ ഹരീഷ്, അന്‍സാര്‍ കൊല്ലാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു .
ഓള്‍ ഇന്ത്യ സേവാദള്‍ കര്‍ണാടക സ്റ്റേറ്റ് കോ ഇന്‍ ചാര്‍ജ് എ പി രവീന്ദ്രനുള്ള ആദരവ് അദ്ദേഹത്തിന്റെ അഭാവത്തില്‍ മുന്‍ സേവാദള്‍ വളണ്ടിയര്‍ ആയ ഷഫീഖ് കക്കോടി, ജില്ലാ മുഖ്യരക്ഷാധികാരി അഷ്‌റഫ് വടകരയില്‍ നിന്നും ഏറ്റുവാങ്ങി. എലത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഗഫൂര്‍ ബാലുശേരി നടത്തി . പ്രസന്നന്‍ തലക്കുളത്തൂര്‍ മുഖ്യരക്ഷാധികാരി ,അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുറഊഫ്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ റഫീഖ് പുന്നശ്ശേരി ,ബഷീര്‍ നന്‍മണ്ട, പ്രസിഡന്റ് ഷാഫി പിസിപാലം ,ജനറല്‍ സെക്രട്ടറി നിംഷിദ് ചേളന്നൂര്‍, ജെഷി തലക്കുളത്തൂര്‍ , വൈസ് പ്രസിഡണ്ട്മാരായി ഹനീഫ് നന്മണ്ട ,ജോഷി കുരുവട്ടൂര്‍ , ഷഫീക് കക്കോടി, എന്നിവരെ തെരഞ്ഞെടുത്തു . സജാദ് പുന്നശ്ശേരി , അശ്വിന്‍ , ബാസിത് , സല്‍മാന്‍ എന്നിവരെ സെക്രട്ടറിമാരായും വെല്‍ഫെയര്‍ കണ്‍വീനര്‍ രിഫായി പിസി പാലം , സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷബീര്‍ ചേളന്നൂര്‍ , എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സലാഹുദ്ദീന്‍, ബാസില്‍, ഷാഹിദ്, രാമചന്ദ്രന്‍, മിഞ്ജു എന്നിവരെ തിരഞ്ഞെടുത്തു.