Uncategorized
കാസര്‍കോടന്‍ പൊലിമ കുടുംബ സംഗമം മാര്‍ച്ച് ഒന്നിന്
ദോഹ. കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും സംഘടിപ്പിച്ചു കൊണ്ട് കാസര്‍കോടന്‍ പൊലിമ -കുടുംബ സംഗമം 2024 മാര്‍ച്ച് 1 വെള്ളിയാഴ്ച തുമാമയിലുള്ള ഒലിവ് സ്‌കൂളില്‍ വെച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു .
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയും ജില്ലയുടെ നിരീക്ഷകനുമായ ഫൈസല്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു
സമീര്‍ ഉടുമ്പുന്തല, സിദ്ദിഖ് മണിയംപാറ, നാസര്‍ കൈതക്കാട്,അലി ചേരൂര്‍, സക്കീര്‍ ഇരിയ, ഷാനിഫ് പൈക്ക, കെ ബി മുഹമ്മദ് ബയാര്‍, സാദിഖ് കെ സി എന്നിവര്‍ പ്രസംഗിച്ചു.