ഖത്തറിലെ ഏഷ്യനെറ്റ് ന്യൂസ് ഫ്രാഞ്ചൈസി പാര്‍ട്ണറായ മൊമ്മന്റം മീഡിയ പുതിയ ഓഫീസ് തുറന്നു
ദോഹ. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ഖത്തറിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ മൊമ്മന്റം മീഡിയയുടെ പുതിയ ഓഫീസ് ടൊയോട്ട സിഗ്നലിനടുത്തുള്ള അല്‍ മന സെന്ററില്‍ പുതിയ ഓഫീസ് തുറന്നു. മൊമ്മന്റം മീഡിയ പാര്‍ട്ണര്‍ ഹമദ് സാലിമും എക്സികൂട്ടീവ് ഡയറക്റ്റര്‍ സൈഫ് വളാഞ്ചേരിയും ചേര്‍ന്നാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. നിര്‍വ്വഹിച്ചു. കേരളത്തിലെ പ്രമുഖ ചാനലായ ഏഷ്യനെറ്റ് ന്യൂസിന്റെ ഖത്തര്‍ ബിസിനസ്സ് പാര്‍ട്ണര്‍ കൂടിയാണ് മൊമ്മന്റം മീഡിയ.
ഉല്‍ഘാടന ചടങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് ഖത്തര്‍ ഫ്രാഞ്ചൈസി കണ്‍സള്‍ട്ടന്റ് ഷെജി വലിയകത്ത്, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ , ഐ സി ബി ഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി , ഐ സി സി മുന്‍പ്രസിഡന്റ് ബാബുരാജന്‍ എന്നിവരോടൊപ്പം , ഇന്ത്യന്‍ കമ്മ്യൂണിറ്റി – ബിസിനസ്സ് രംഗത്തെ നിരവധി പ്രമുഖരും സംബന്ധിച്ചു.
ഏഷ്യാനെറ്റ് ന്യൂസിന്റെ ഖത്തര്‍ എക്‌സ്‌ക്ലൂസീവ് എപ്പിസോഡ് ‘ഖത്തര്‍ കാന്‍വാസ്’ ഉടനെ ആരംഭിക്കുമെന്ന് മൊമ്മന്റം മീഡിയ അറിയിച്ചു.