Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ദേശീയ കായിക ദിനത്തിന് 200 കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുത്ത് എക്സ്പോ ദോഹ 2023

ദോഹ: ഫെബ്രുവരി 13 ന് ഖത്തറില്‍ കായിക ദിനം ആചരിക്കുന്നതിനായി അല്‍ ബിദ്ദ പാര്‍ക്കില്‍ 200 ഓളം കായിക മത്സരങ്ങളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ദോഹയുടെ സംഘാടക സമിതി അറിയിച്ചു.

ഈ അവസരത്തില്‍ എല്ലാ പ്രായക്കാര്‍ക്കും ഇണങ്ങുന്ന വിപുലമായ പരിപാടികളില്‍ പങ്കെടുക്കാന്‍ എല്ലാ പൗരന്മാരോടും താമസക്കാരോടും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു, കായിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ കായികരംഗത്ത് ശ്രദ്ധ ചെലുത്തുക എന്നത് ഏറ്റവും നിര്‍ണായകമായ ലക്ഷ്യങ്ങളിലൊന്നാണ്. ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ ഫെഡറേഷനുമായി സഹകരിച്ചാണ് നിരവധി പരിപാടികളും സ്പോര്‍ട്സ് റേസുകളും സംഘടിപ്പിക്കുന്നത്.

Related Articles

Back to top button