കെ.എം.സി.സി. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; അത്ലന്‍ അക്കാദമി, കെ.എം.സി.സി. കൂത്തുപറമ്പ് ജേതാക്കള്‍
ദോഹ: കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കായിക വിഭാഗം സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ എ, എപ്ലസ് കാറ്റഗറിയില്‍ അത്ലന്‍ അക്കാദമിയും, മണ്ഡലം വിഭാഗത്തില്‍ കൂത്തുപറമ്പ് മണ്ഡലവും ജേതാക്കളായി. ഫൈനലില്‍ അത്ലന്‍ അക്കാദമിയുടെ റാസു – സിദാന്‍ സഖ്യം നേരിട്ടുള്ള സെറ്റുകള്‍കാണ് എന്‍.വി.എന്‍ വി.ബി.എസിന്റെ ആദര്‍ശ് – റിസ്വാന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ടുനിന്ന മത്സരത്തില്‍ കെ.എം.സി.സി. കൂത്തുപറമ്പ് കെ.എം.സി.സി. പൊന്നാനിയെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. എ, എപ്ലസ് വിഭാഗത്തില്‍ 16 ടീമും മണ്ഡലം വിഭാഗത്തില്‍ 32 ടീമുകളുമായിരുന്നു മത്സരിച്ചത്.
കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കായിക വിഭാഗം ചെയര്‍മാന്‍ അബ്ദുല്‍ റസാക്ക് കുന്നുമ്മല്‍ അധ്യക്ഷത വഹിച്ച സമ്മാനദാന ചടങ്ങില്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ്, ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ട്രഷറര്‍ സി. എച്ഛ് ഇബ്രാഹിം കുട്ടി എന്നിവര്‍ വിതരണം ചെയ്തു. അസീസ് ഹാജി എടച്ചേരി, അഹമ്മദ് അടിയോട്ടില്‍, അബ്ദുന്നാസര്‍ നാച്ചി, സി. വി ഖാലിദ്, നിയമതുള്ള കോട്ടക്കല്‍, സിദ്ധീഖ് വാഴക്കാട്, ഫൈസല്‍ മാസ്റ്റര്‍, അഷ്റഫ് ആറളം, താഹിര്‍ തഹക്കുട്ടി, സ്വാദിഖ് വി.ടി.എം. ഷംസുദ്ദീന്‍ വാണിമേല്‍, അജ്മല്‍ നബീല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബാഡ്മിന്റണ്‍ വിവിധ വിഭാഗത്തില്‍ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ത്ഥികളായ പ്രകൃതി ഭരത്, നവേഹ സെറ അരുണ്‍, ജെയ്ഡന്‍ മാത്യു, ഐറിന്‍ എലിസബത് പ്രദീപ്, പ്രധവ് ശ്യാം ഗോപന്‍ എന്നിവരെ ‘യങ് അച്ചീവേഴ്‌സ് അവാര്‍ഡ്’ നല്‍കി ആദരിച്ചു. ഇവര്‍ക്കുള്ള മൊമെന്റോ കെ.എം.സി.സി. വനിതാ വിങ് പ്രസിഡണ്ട് സമീറ നാസ്സര്‍, ജനറല്‍ സെക്രട്ടറി സലീന കൂലത്ത്, ട്രഷറര്‍ സമീറ അന്‍വര്‍, ജാഫര്‍ തയ്യില്‍, കോഴിക്കോട് ജില്ലാ കെ എം സി സി പ്രസിഡണ്ട് ടി.ടി കുഞ്ഞഹമ്മദ് എന്നിവര്‍ വിതരണം ചെയ്തു. ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് പറമ്പന്‍ സ്വാഗതവും, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ഷൗക്കത്ത് എലത്തൂര്‍ നന്ദിയും പറഞ്ഞു.