മറം ഖത്തര്‍ ദേശീയ കായിക ദിനം വിപുലമായി ആഘോഷിച്ചു
ദോഹ. ബര്‍വ മദീനതനയിലെ മലയാളികളുടെ കൂട്ടായ്മയായ മറം ഖത്തര്‍ ദേശീയ കായിക ദിനം വിപുലമായി ആഘോഷിച്ചു. ഫെബ്രുവരി 13 ന് രാവിലെ 7 മുതല്‍ 11 വരെ മദീനതന കമ്മ്യൂണിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ കുടുംബങ്ങള്‍ പങ്കെടുത്തു. മലയാളി താമസക്കാര്‍ കുടുംബ സമേതം പങ്കെടുത്ത കമ്മ്യൂണിറ്റി വാക്ക് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഫിസിയോ സമീര്‍ അഹ്‌മദ് ഫ്‌ലാഗ് ഓഫ് ചെയ്തു. റോളര്‍ സ്‌കേറ്റിംഗ് , സൈക്കിള്‍ റാലി എന്നിവയ്ക്കു റാഷിദ് സിഎംപി യും ഷബീര്‍ ഹംസയും നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന വ്യായാമ പരിശീലനത്തിനു ലോക റെക്കോര്‍ഡ് ജേതാവും പ്രമുഖ ഫിറ്റ്‌നസ് ട്രെയ്‌നറുമായ ഷഫീഖ് മുഹമ്മദ് നേതൃത്വം നല്‍കി. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഒട്ടേറെ കായിക വിനോദ മത്സരങ്ങളും അരങ്ങേറി.
കായിക ദിനത്തോടനുബന്ധിച്ച് വെല്‍കിന്‍സ് ക്ലിനിക്കുമായി സഹകരിച്ചു നടന്ന ഇലക്ട്രോണിക്‌സ് വേസ്റ്റ് സംഭരണത്തിന് തെസ്‌നി ഫൈസല്‍, മുബഷിറ , അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കണ്‍വീനര്‍ ശകീറ, ഡോ. ജുബിന്‍, മുബഷിറ, അമീന, രജനി എന്നിവര്‍ വിവി ധ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.