ഖത്തറിലെ പ്രവാസി തൊഴിലന്വേഷകര്‍ക്കായി കെയര്‍ ദോഹ കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു
ദോഹ: ഖത്തറിലെ പ്രവാസി തൊഴിലന്വേഷകര്‍ക്കായി കെയര്‍ ദോഹ കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു. ജോലി അന്വേഷണം എങ്ങനെ,അന്വേഷണ മാര്‍ഗങ്ങള്‍,ഇന്റര്‍വ്യൂ അഭിമുഖീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ലിങ്ക്ഡിന്‍ പ്രൊഫൈല്‍ ആകര്‍ഷകമാക്കുന്നതും അതുവഴിയുള്ള തൊഴില്‍ സാധ്യതകളും തുടങ്ങി കരിയറില്‍ വളര്‍ച്ചയും അഭിവൃദ്ധിയും എളുപ്പവും സാധ്യവുമാക്കുന്ന വിവിധ മേഖലകള്‍ ചര്‍ച്ച ചെയ്തു.
ശില്‍പ്പശാലക്ക് പ്രശസ്ത ബിസിനസ് കമ്യൂണിക്കേഷന്‍ പ്രഫഷണല്‍ നഈം ബദീഉസ്സമാന്‍ (യു.കെ) നേതൃത്വം നല്‍കി.
തൊഴില്‍മേഖലയിലെ സ്വയം നവീകരണ സാധ്യതകള്‍, തൊഴില്‍ സുരക്ഷയുടെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിലുള്ള കരിയര്‍ രംഗത്തെ മത്സരങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹം സദസ്സുമായി സംവദിച്ചു.യൂത്ത് ഫോറം ഹാളില്‍ നടന്ന പരിപാടിയില്‍ എഴുപതിലേറെ പേര്‍ പങ്കെടുത്തു.
കെയര്‍ എക്സിക്യൂട്ടീവ് അംഗം ഷഫീഖ് കൊപ്പത്ത് പരിപാടി അധ്യക്ഷത വഹിച്ചു. യൂത്ത് ഫോറം കേന്ദ്ര വൈസ് പ്രസിഡന്റ് ആരിഫ് അഹ്‌മദ് അവതാരകന്‍ നഈം ബദീഉസ്സമാന് മൊമെന്റോ നല്‍കി ആദരിച്ചു. കെയര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷമീല്‍, അമര്‍,ജാബിര്‍,ഷംസീര്‍ അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഖത്തറില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനം നടത്തുന്നതിന് ആവശ്യമായ ഗൈഡന്‍സ് നല്‍കുക, വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വിവിധ കോഴ്‌സുകളെ പറ്റിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുമുള്ള അറിവ് പകര്‍ന്നു നല്‍കുക, സ്ത്രീകള്‍ക്ക് പ്രത്യേകമായി കരിയര്‍ ഗൈഡന്‍സ്- വ്യക്തിത്വ വികസന ക്ലാസുകള്‍, ട്രെയിനിങ്ങുകള്‍, ശില്പശാലകള്‍ തുടങ്ങി ഇതിനോടകം വിവിധ പരിപാടികളാണ് കെയര്‍ ദോഹ സംഘടിപ്പിച്ച് വരുന്നത്.