Local News

ഖത്തര്‍ ടൂറിസത്തിന്റെ ലൂമിനസ് ഫെസ്റ്റിവല്‍ മാര്‍ച്ച് രണ്ട് വരെ


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ടൂറിസത്തിന്റെ ലൂമിനസ് ഫെസ്റ്റിവല്‍ മാര്‍ച്ച് രണ്ട് വരെ. ലുസൈല്‍ ബൊളിവാര്‍ഡിലെ അല്‍ സാദ് പ്ലാസയിലാണ് മനോഹരമായ ഫെസ്റ്റിവല്‍ നടക്കുന്നത്. ഖത്തരി ഡയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ലുമിനസ് ഫെസ്റ്റിവല്‍ മാര്‍ച്ച് 2 വരെ ദിവസവും നടക്കും. നിരവധി ഇന്ററാക്ടീവ് ഇന്‍സ്റ്റാളേഷനുകള്‍, അഞ്ച് സോണുകള്‍, ലൈവ് മാസ്‌കറ്റുകള്‍, സ്റ്റേജ് പെര്‍ഫോമന്‍സുകള്‍ എന്നിവയുള്ള ഖത്തറിലെ ഏറ്റവും വലിയ ലൈറ്റ് ഫെസ്റ്റിവലാണിത്. ഇത്തരത്തിലുള്ള ആദ്യ ഉത്സവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലൈറ്റ് ഫെസ്റ്റിവല്‍ എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ അര്‍ദ്ധരാത്രി വരെ നീണ്ടുനില്‍ക്കും.
ലോകമെമ്പാടുമുള്ള സമകാലിക സംസ്‌കാരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രശസ്ത വിനോദ ടീമുകളുടെ പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തിയാണ്
ലുമിനസ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കൂടാതെ, എല്ലാ താല്‍പ്പര്യങ്ങള്‍ക്കും പ്രായക്കാര്‍ക്കും അനുയോജ്യമായ കഴിവുള്ള അന്താരാഷ്ട്ര, പ്രാദേശിക കലാകാരന്മാരുടെ സംഗീത പ്രകടനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമാണ് .

Related Articles

Back to top button
error: Content is protected !!