ഡോ.വിനോദ് കുമാറിന് മീഡിയ പ്‌ളസിന്റെ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്
ദോഹ. ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണല്‍ സ്ഥാപകനും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വിനോദ് കുമാറിന്
മീഡിയ പ്‌ളസിന്റെ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് . ആഗോള തലത്തില്‍ ടെക്‌നോളജി അടിസ്ഥാനത്തിലുള്ള സംരംഭകരെ സൃഷ്ടിക്കുന്ന മാതൃകാപരമായ പ്രവര്‍ചത്തനത്തിനാണ് പുരസ്‌കാരം.
ഗ്രീന്‍ വേള്‍ഡ് ഇന്റര്‍നാഷണല്‍, ഗ്രീന്‍ വേള്‍ഡ് ഗ്ലോബല്‍ – യുകെ, ഐജിസിഎഫ്, ജിഐഐടിഎസ് കൊച്ചി എന്നിവയുടെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. വിനോദ്കുമാര്‍ ടി.എ. വിവിധ മേഖലകളില്‍ അസാധാരണമായ ട്രാക്ക് റെക്കോര്‍ഡുള്ള വ്യക്തിയാണ് . മാനേജ്മെന്റിലും ബിസിനസ്സിലും 20 വര്‍ഷത്തിലേറെ പരിചയമുള്ള അദ്ദേഹം ബിസിനസ് ലോകത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണ്. തന്റെ ആഗോള പദ്ധതികളിലൂടെ സംരംഭകത്വ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അഗാധമായ അഭിനിവേശമുള്ള അദ്ദേഹം ഇതിനകം 500-ലധികം സംരംഭകരെയും 5000 തൊഴിലവസരങ്ങളെയും സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്.
ദോഹയിലെ സഅതര്‍ റസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് പുരസ്‌കാരം സമ്മാനിച്ചത്.
ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റുിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റുമാരായ ഫൗസിയ അക്ബര്‍, സുബൈര്‍ പന്തീരങ്കാവ്, ഡിസൈനല്‍ അമീന്‍ സിദ്ധീഖ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.